ഡ്യൂറന്‍ഡ് കപ്പ്: മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരം റദ്ദാക്കി

ഡ്യൂറന്‍ഡ് കപ്പില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും, ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു

New Update
mohun bagan

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും, ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രതിഷേധങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് മത്സരം ഉപേക്ഷിച്ചത്.

Advertisment

ഇതോടെ ഡ്യൂറന്‍ഡ് കപ്പിലെ കൊല്‍ക്കത്ത ഡെര്‍ബിയ്ക്കായി കാത്തിരുന്ന ആരാധകര്‍ നിരാശരായി. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ഗ്രൂപ്പ് എയിൽ മോഹൻ ബഗാൻ ഒന്നാമതും ഈസ്റ്റ് ബംഗാൾ രണ്ടാമതും തുടരും. ഇതോടെ മോഹന്‍ ബഗാന്‍ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.

Advertisment