കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജേതാക്കള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെയാണ് പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളടിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളടിച്ച് മുന്നില്‍ നിന്ന ശേഷമാണ് മോഹന്‍ബഗാന്‍ അവിശ്വസനീയമായ തരത്തില്‍ തോറ്റത്.