New Update
/sathyam/media/media_files/D4UI7mhB4RY9MNJZEaMQ.jpg)
കോൽക്കത്ത: ഡ്യൂറന്‍ഡ് കപ്പിൽ മോഹൻ ബഗാൻ സെമി ഫൈനലിൽ പ്രവേശിച്ചു. മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബഗാൻ സെമിയിലെത്തിയത്.
Advertisment
ആറാം മിനിറ്റിൽ കമ്മിൻസിന്റെ ഗോളിൽ ബഗാൻ മുന്നിലെത്തിയെങ്കിലും 28-ാം മിനിറ്റിൽ പെരേര ഡിയസ് മുംബൈയ്ക്ക് സമനില സമ്മാനിച്ചു.
എന്നാൽ, മൂന്ന് മിനിറ്റിനുള്ളിൽ മൻവീർ സിംഗിലൂടെ ബഗാൻ ലീഡ് തിരിച്ചുപിടിച്ചു. 63-ാം മിനിറ്റിൽ അൻവർ അലിയിലൂടെ ബഗാൻ മൂന്നാം ഗോളും കണ്ടെത്തി.
എഫ്സി ഗോവയാണ് സെമിയിൽ ബഗാന്റെ എതിരാളികൾ. രണ്ടാം സെമിയിൽ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.