New Update
/sathyam/media/media_files/5sCZVvGp7gZjBc7GVNuZ.jpg)
ഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടങ്ങിയ ദ്യുതി ചന്ദിന് നാലു വര്‍ഷം വിലക്ക്. ഈ വര്‍ഷം ജനുവരിമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ വനിതാ താരമാണ് ദ്യുതി ചന്ദ്.
Advertisment
കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ബി സാംപിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27 കാരിയായ ദ്യുത് ചന്ദിന് നടപടി നേരിടേണ്ടി വന്നത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് ദ്യുതി.