ഇം​ഗ്ലണ്ടിന് ആശ്വാസം; നെതർലൻഡ്സിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾ നിലനിർത്തി

മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഡേവിഡ് മലാൻ നൽകിയ മികച്ച തുടക്കം ആദ്യ വിക്കറ്റുകളിൽ ഇം​ഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.

New Update
england win.jpg

പൂനെ: ഏകദിന ലോകകപ്പിൽ ഇം​ഗ്ലണ്ടിന് ആശ്വാസ ജയം. നെതർലൻഡ്സിനെ 160 റൺസിനാണ് ഇം​ഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. മറുപടി പറഞ്ഞ നെതർലൻഡ്സ് 179 റൺസിൽ ഓൾ ഔട്ടായി. വിജയത്തോടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോ​ഗ്യതാ പ്രതീക്ഷകൾ ഇം​ഗ്ലണ്ട് നിലനിർത്തി. ഏകദിന ലോകകപ്പിലെ ഇം​ഗ്ലണ്ടിന്റെ രണ്ടാം ജയമാണിത്.

Advertisment

മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഡേവിഡ് മലാൻ നൽകിയ മികച്ച തുടക്കം ആദ്യ വിക്കറ്റുകളിൽ ഇം​ഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ജോണി ബെയർസ്റ്റോ 15 റൺസും ജോ റൂട്ട് 28 റൺസും സംഭാവന ചെയ്തു. 87 റൺസെടുത്ത് മലാൻ റൺഔട്ട് ആയതിന് പിന്നാലെ ബെൻ സ്റ്റോക്സ് ക്രീസിലെത്തി. എങ്കിലും ഹാരി ബ്രൂക്ക് 11, ജോസ് ബട്ലർ അഞ്ച്, മൊയീൻ അലി നാല് എന്നിവർ അതിവേ​ഗം മടങ്ങി. ഇതോടെ ഇം​ഗ്ലണ്ട് ആറിന് 192 എന്ന് തകർന്നു.

ക്രീസ് വോക്സ് ക്രീസിലെത്തിയതോടെ കളി മാറി. സ്റ്റോക്സിനൊപ്പം ഏഴാം വിക്കറ്റിൽ 129 റൺസ് കൂട്ടിച്ചേർത്തു. 51 റൺസെടുത്ത് വോക്സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് വില്ലി ആറ് റൺസ് മാത്രമെടുത്ത് പുറത്തായി. ഒമ്പതാമനായി 108 റൺസെടുത്ത് ബെൻ സ്റ്റോക്സ് പുറത്താകുമ്പോൾ ഇം​ഗ്ലണ്ട് സ്കോർ 330 കടന്നിരുന്നു. ആറ് ഫോറും ആ​റ് സിക്സും സഹിതമാണ് സ്റ്റോക്സിന്റെ ഇന്നിം​ഗ്സ്.

മറുപടി പറഞ്ഞ നെതർലൻഡ്സ് ഇം​ഗ്ലണ്ട് ബൗളർമാർക്ക് വെല്ലുവിളി ആയതേയില്ല. 41 റൺസെടുത്ത് പുറത്താകാതെ നിന്ന തേജാ നിഡമനൂരുവാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ സ്കോട്ട് എഡ്വേട്സ് 38ഉം വെസ്ലി ബാരസി 37ഉം സിബ്രാന്‍ഡ് എങ്കല്‍ബ്രെച്ച് 33ഉം റൺസെടുത്തു. ഇംഗ്ലണ്ട് നിരയിൽ മൊയീൻ അലിയും ആദിൽ റഷീദും മൂന്ന് വീതം വിക്കറ്റുകൾ നേടി

england netherlands
Advertisment