/sathyam/media/media_files/F8X5gMA4jc8FvaFcaaRX.jpg)
അന്താരാഷ്ട്ര ടി20 റെക്കോഡിലെ വേഗമേറിയ സെഞ്ചുറി നേടിയ താരത്തിന്റെ റെക്കോഡ് സ്വന്തമാക്കി എസ്‌തോണിയയുടെ സാഹില്‍ ചൗഹാന്‍. എപ്പിസ്‌കോപ്പിയില്‍ സൈപ്രസിനെതിരെ നടന്ന മത്സരത്തില്‍ 27 പന്തിലാണ് സാഹില്‍ സെഞ്ചുറി നേടിയത്. 33 പന്തില്‍ സെഞ്ചുറി നേടിയ നമീബിയയുടെ ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണിന്റെ റെക്കോഡാണ് സാഹില്‍ മറികടന്നത്.
തന്റെ നാലാം അന്താരാഷ്ട്ര മത്സരത്തിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയതിന്റെ റെക്കോഡും സാഹില്‍ സ്വന്തമാക്കി. 18 സിക്‌സറുകളാണ് ഇദ്ദേഹം പായിച്ചത്. മത്സരത്തില്‍ 41 പന്തില്‍ 144 റണ്‍സ് താരം നേടി. സാഹിലിന്റെ പ്രകടനമികവില്‍ 191 റണ്‍സ് എന്ന വിജയലക്ഷ്യം എസ്‌തോണിയ 13 ഓവറില്‍ മറികടന്നു.
സിക്‌സറുകളുടെ കാര്യത്തില്‍ അഫ്ഗാനിസ്ഥാന്റെ ഹസ്രത്തുള്ള സസായ്, ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ എന്നിവരുടെ റെക്കോഡാണ് മറികടന്നത്. 16 സിക്‌സറുകളായിരുന്നു ഒരു മത്സരത്തിലെ ഇതുവരെ ഒരു താരത്തിന്റെ റെക്കോഡ് നേട്ടം.