വിരമിക്കൽ തീരുമാനം പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ഫാഫ് ഡുപ്ലെസി

ഐപിഎല്ലില്‍ ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ഡുപ്ലെസി ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ കൂടിയാണ്.

New Update
faf duplessis.jpg

ജൊഹാനസ്ബര്‍ഗ്: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി. ദക്ഷിണാഫ്രിക്കയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താനാണ് ഡുപ്ലെസിയുടെ ആലോചന. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിക്കുകയെന്ന മോഹത്തോടെയാണ് 39കാരനായ ഫാഫ് ഡുപ്ലെസി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നത്.

Advertisment

2020 ഡിസംബറിലാണ് ഡുപ്ലെസി അവസാനമായി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിച്ചത് ഇതിന് ശേഷം ഐപിഎല്‍ ഉള്‍പ്പെടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ് ഡുപ്ലെസി. ഐപിഎല്ലില്‍ ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ഡുപ്ലെസി ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ കൂടിയാണ്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ എട്ട് അര്‍ധസെഞ്ച്വറിയടക്കം നേടിയത് 730 റണ്‍സ് നേടി മിന്നും ഫോമിലുമായിരുന്നു.69 ടെസ്റ്റില്‍ 10 സെഞ്ച്വറിയോടെ 4163 റണ്‍സും 143 ഏകദിനത്തില്‍ 12 സെഞ്ച്വറിയോടെ 5507 റണ്‍സും 50 ടി20യില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 1528 റണ്‍സും ഡുപ്ലെസി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 130 കളിയില്‍ 33 അര്‍ധസെഞ്ച്വറിയോടെ 4133 റണ്‍സാണ് ഡുപ്ലെസിയുടെ സമ്പാദ്യം.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ശാരീരികക്ഷമത തനിക്ക് ഇപ്പോഴും ഉണ്ടെന്നും ഇതിനായി കഠിന പരിശ്രമം നടത്തുന്നുണ്ടെന്നുംഡുപ്ലെസി പറഞ്ഞു. മുന്‍നായകന് മുന്നില്‍ ടീമിന്റെ വാതില്‍ അടച്ചിട്ടില്ലെന്ന ദക്ഷിണാഫ്രിക്കന്‍ കോച്ച് റോബ് വാള്‍ട്ടറിന്റെ വാക്കുകളും ഡുപ്ലെസിക്ക് പ്രതീക്ഷ നല്‍കുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അബുദാബി ടി10 ലീഗില്ര്‍ കളിക്കുന്ന ഡൂപ്ലെസി പറഞ്ഞു. ലോകകപ്പ് ടീമിന്റെ സന്തുലനം ഉറപ്പാക്കിയശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരികയെന്നും ഡൂപ്ലെസി പറഞ്ഞു.

faf duplessis
Advertisment