New Update
/sathyam/media/media_files/CPLc6LOvsHR97pQmr04e.jpg)
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ ഫാറൂഖ് അഹമ്മദിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) പ്രസിഡന്റായി നിയമിച്ചു. ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായ നസ്മുല്‍ ഹസന്റെ രാജിയെത്തുടര്‍ന്നാണിത്.
Advertisment
ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് കായിക മന്ത്രിയായും സേവനമനുഷ്ഠിച്ച നസ്മുൽ രാജി അറിയിച്ച് ബിസിബിക്ക് കത്തെഴുതിയിരുന്നതായി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിസാം ഉദ്ദീൻ ചൗധരി എഎഫ്‌പിയോട് പറഞ്ഞു.
ബോർഡിൻ്റെ ഡയറക്ടർമാരാണ് ഫാറൂഖിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം ഉടൻ ചുമതലയേറ്റെന്നും ചൗധരി പറഞ്ഞു. നസ്മുൽ 2012 മുതൽ ബിസിബി പ്രസിഡൻ്റായിരുന്നു.