/sathyam/media/media_files/QSOAMhgzPaLaQjOQEC1w.jpg)
മാഡ്രിഡ്: വനിതാ ലോകകപ്പ് കിരീടം നേടിയ താരത്തിന് നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസിനെതിരെ നടപടിയുമായി ഫിഫ.
റൂബിയാലസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്നും ലൈംഗികാതിക്രമ പരാതിയിന്മേൽ അന്വേഷണം പൂർത്തിയാക്കും വരെ അദ്ദേഹം ഫുട്ബോൾ അസോസിയേഷൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്നും ഫിഫ വ്യക്തമാക്കി.
സസ്പെൻഷൻ നടപടിക്കെതിരെ സ്പാനിഷ് എഫ്എ രംഗത്തെത്തിയിട്ടുണ്ട്. ഫിഫ അച്ചടക്കനടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് എഫ്എയുടെ തീരുമാനം. വെള്ളിയാഴ്ച ചേർന്ന എഫ്എ അടിയന്തര ജനറൽ ബോഡി യോഗത്തിൽ, ചുംബന വിവാദത്തിന്റെ പേരിൽ പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് റൂബിയാലസ് വ്യക്തമാക്കിയിരുന്നു.