സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ച സെമി ഫൈനല്‍

ആദ്യ സെമിയിൽ കണ്ണൂർ, പലക്കാടിനെയും കോഴിക്കോട്‌ തൃശൂരിനെയും നേരിടും. 

New Update
football

തൊടുപുഴ;  സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരം ചൊവ്വാഴ്ച നടക്കും. ഇന്നലെ നടന്ന മത്സരത്തില്‍ ആലപ്പുഴയെ പരാജയപ്പെടുത്തി തൃശൂരും പത്തനംതിട്ട ,കാസർഗോഡ് എന്നിവരെ പരാജയപ്പെടുത്തി പാലക്കാടും സെമിയിൽ പ്രവേശിച്ചു. നാലു ഗ്രൂപ്പുകളായി നടന്ന ലീഗ് മത്സരങ്ങളില്‍ ഓരോഗ്രൂപ്പിലെയും ജേതാക്കള്‍ ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലില്‍ ഏറ്റുമുട്ടും. 

Advertisment

ആദ്യ സെമിയിൽ കണ്ണൂർ, പലക്കാടിനെയും കോഴിക്കോട്‌ തൃശൂരിനെയും നേരിടും.  വെകുന്നേരം മുന്ന് മണിക്ക് മത്സരം ആരഭിക്കും. ഈ മത്സരത്തിലെ വിജയികള്‍
 23ന് നടക്കുന്ന ഫൈനലിൽ ഏറ്റമുട്ടും. സമാപന സമ്മേളനത്തിൽ കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ മുഖ്യ അഥിതിയായി പങ്കെടുക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിലാണ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

football news THODUPUZHA idukki
Advertisment