New Update
/sathyam/media/media_files/D1FL7yIz4eQsMcTPgiTP.webp)
കാൻഡി: ഇന്ത്യ-നേപ്പാൾ മത്സരത്തിനിടെ വിരാട് കോഹ്ലി ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച് മുൻ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. കോഹ്ലിയുടെ പേരുവിളിച്ച് ആർത്തുവിളിച്ച ആരാധകർക്കുനേരെയായിരുന്നു വിവാദ അംഗവിക്ഷേപം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും കശ്മീർ പരാമർശങ്ങള്‍ നടത്തുകയും ചെയ്തതാണു തന്നെ പ്രകോപിപ്പിച്ചതെന്ന് ഗംഭീര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
Advertisment
ശ്രീലങ്കയിലെ പല്ലെകെലെ സ്റ്റേഡിയത്തിലായിരുന്നു സംഭവം. മത്സരത്തിനിടെ മഴമൂലം കളി നിർത്തിവച്ച സമയത്ത് സ്റ്റാൻഡ് വിട്ടുപോകുമ്പോഴായിരുന്നു ആരാധകർ 'കോഹ്ലി, കോഹ്ലി' എന്ന് ആർത്തുവിളിച്ചത്. ആരവം ഉയർന്ന ഭാഗത്തേക്കു തിരിഞ്ഞുനോക്കി ഗംഭീർ നടുവിരൽ കാണിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിശദീകരണവുമായി മുൻ ഇന്ത്യൻ ബാറ്റർ രംഗത്തെത്തി.