സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/tsG9FzYpquQXKfIEstL5.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. മുന്‍താരങ്ങളായ ഗൗതം ഗംഭീര്‍, ഡബ്ല്യു.വി. രാമന്‍ എന്നിവരില്‍ ഒരാള്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ബിസിസിഐ അഭിമുഖം നടത്തി.
Advertisment
നാളെ ഒരു റൗണ്ട് അഭിമുഖം കൂടി ഇരുവര്‍ക്കും നടത്തിയേക്കും. തുടര്‍ന്നായിരിക്കും മുഖ്യപരിശീലകനെ പ്രഖ്യാപിക്കുന്നത്. ഗംഭീറിൻ്റെ നിരവധി ആവശ്യങ്ങൾ ബിസിസിഐ അംഗീകരിച്ചതായി നേരത്തെ വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു. ടീമില്‍ സര്‍വാധികാരം, ടെസ്റ്റ്, ഏകദിന ടീമുകള്‍ക്ക് പ്രത്യേക ടീമുകള്‍ തുടങ്ങിയവയാണ് ഗംഭീറിന്റെ ഉപാധി.