New Update
/sathyam/media/media_files/R9Bocgjynkqskz69U5lC.jpg)
ലണ്ടൻ: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് ജീവനൊടുക്കിയതാണെന്നു ഭാര്യയുടെ വെളിപ്പെടുത്തൽ. കടുത്ത വിഷാദ രോഗം കാരണം ജീവനൊടുക്കിയതാണെന്ന് തോർപിന്റെ ഭാര്യ അമാൻഡ തോർപാണ് വെളിപ്പെടുത്തിയത്.
Advertisment
കുറച്ചു വർഷങ്ങളായി തോർപ്പ് വിഷാദ രോഗത്തിലായിരുന്നെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
2022-മേയിൽ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഏറെക്കാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. ഇപ്പോള്‍ തോർപിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കാൻ കുടുംബം ആലോചിക്കുന്നുണ്ടെന്നും അമാൻഡ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us