/sathyam/media/media_files/4xEtpu8P6BP3beBTz0uA.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെതിരെ വംശീയ അധിക്ഷേപം നടത്തിയ മുന്‍ പാക് താരം കമ്രാന്‍ അക്മലിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് മത്സരത്തിനിടെ ഒരു പാക് ചാനലിനോട് പ്രതികരിക്കുന്നതിനിടെയാണ് കമ്രാന്‍ അക്മല്‍ അര്‍ഷ്ദീപ് സിങിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ പരിഹസിച്ചത്.
Lakh di laanat tere Kamraan Akhmal.. You should know the history of sikhs before u open ur filthy mouth. We Sikhs saved ur mothers and sisters when they were abducted by invaders, the time invariably was 12 o’clock . Shame on you guys.. Have some Gratitude @KamiAkmal23 😡😡🤬 https://t.co/5gim7hOb6f
— Harbhajan Turbanator (@harbhajan_singh) June 10, 2024
പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യയ്ക്കു വേണ്ടി അവസാന ഓവര്‍ എറിയാന്‍ അര്‍ഷ്ദീപ് തയ്യാറെടുക്കുന്നതിനിടെയായിരുന്നു കമ്രാന്‍ അക്മലിന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്നാണ് ഹര്‍ഭജന്‍ മറുപടിയുമായി രംഗത്തെത്തിയത്.
When Indian player Arshdeep Singh had to bowl the last over, ex-Pakistani player Kamran Akmal said on a news channel - "Kuch bhi ho sakta hai... 12 baj gaye hai... kisi Sikh ko nahi dena chaiye 12 baje over"
— Anshul Saxena (@AskAnshul) June 10, 2024
This is insulting and a racist mockery of the Sikh community. Shameful. pic.twitter.com/BuefsZxlOf
"നിങ്ങളുടെ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് നിങ്ങൾ സിഖുകാരുടെ ചരിത്രം അറിഞ്ഞിരിക്കണം. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമണകാരികൾ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. കുറച്ച് നന്ദി കാണിക്കുക," എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി.
Former Pakistani cricketer Kamran Akmal making fun of Arshdeep Singh because he is Sikh.
— Incognito (@Incognito_qfs) June 10, 2024
Absolutely disgusting, deplorable behaviour from these Jihadis.
Total silence expected from Khalistanis. They won't say a word now. pic.twitter.com/6b7v9oqwVq