വിക്കറ്റ് കീപ്പര്‍ ബാറ്ററെക്കുറിച്ച് ഇനി ഒരു ചര്‍ച്ചയും വേണ്ട, സഞ്ജു ലോകകപ്പ് ടീമിലെത്തണം; രോഹിതിന് ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റനുമാക്കണം: ഹര്‍ഭജന്‍ പറയുന്നു

ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജു തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എട്ട് മത്സരങ്ങളില്‍ നിന്ന് 314 റണ്‍സുമായി ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ താരം നാലാമതുണ്ട്. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju samson

ജയ്പുര്‍: മലയാളിതാരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ കുതിക്കുകയാണ്. എട്ട് മത്സരങ്ങളിലും ഏഴും ജയിച്ച റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റ മത്സരം പോലും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കൈവിട്ടത്.

Advertisment

ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും സഞ്ജു ഉഗ്രന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജു തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എട്ട് മത്സരങ്ങളില്‍ നിന്ന് 314 റണ്‍സുമായി ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ താരം നാലാമതുണ്ട്. 

സഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങും രംഗത്തെത്തി. മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടിയ യഷ്വസി ജയ്‌സ്വാളിനെ അഭിനന്ദിച്ച് 'എക്‌സി'ല്‍ പങ്കുവച്ച കുറിപ്പിലാണ് ഹര്‍ഭജന്‍ സഞ്ജുവിനെക്കുറിച്ചും പരാമര്‍ശിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററെക്കുറിച്ച് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്നും, സഞ്ജുവാണ് ടി20 ലോകകപ്പ് ടീമില്‍ എത്തേണ്ടതെന്നും ഹര്‍ഭജന്‍ കുറിച്ചു. രോഹിത് ശര്‍മയ്ക്ക് ശേഷം സഞ്ജുവിനെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.

Advertisment