New Update
/sathyam/media/media_files/pFFlKPoOWJqd23cwRWAF.webp)
പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ത്രില്ലർ പോരിൽ ന്യൂസിലൻഡിനെ 3-2നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
Advertisment
അവസാന മിനിറ്റിൽ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്. തുടക്കം മുതൽ അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സാം ലെയ്നിലൂടെ (എട്ടാം മിനിറ്റിൽ) കീവീസാണ് ആദ്യം ലീഡെടുത്തത്.
24ാം മിനിറ്റിൽ മന്ദീപ് സിങ് ഇന്ത്യയെ ഒപ്പമെത്തിച്ചു. വിവേക് സാഗർ പ്രസാദിലൂടെ ഇന്ത്യ 34ാം മിനിറ്റിൽ ലീഡെടുത്തെങ്കിലും 53ാം മിനിറ്റിൽ സൈമൺ ചൈൽഡ് ന്യൂസിലൻഡിനായി സമനില ഗോൾ നേടി.
ഒടുവിൽ 59ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നാണ് ഹർമൻപ്രീത് ഇന്ത്യക്കായി ഗോൾ നേടുന്നത്. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ രണ്ടാമതെത്തി. കരുത്തരായ ബെൽജിയമാണ് ഒന്നാമത്. ആസ്ട്രേലിയ മൂന്നാമതും. തിങ്കാളാഴ്ച അർജന്‍റീനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.