ന്യൂസിലന്‍ഡിനെ 11 ഗോളുകൾക്ക് തകര്‍ത്തു; വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

New Update
B

ഡല്‍ഹി: വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലേക്ക് കടന്നത്. സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Advertisment

കളിയുടെ രണ്ടാം മിനിറ്റില്‍ ഒറിവ ഹെപിയുടെ ഗോളിലൂടെ ന്യൂസിലന്‍ഡ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ 15-ാം മിനിറ്റില്‍ ദീപിക സോറെങ്കിലൂടെ ഇന്ത്യ ഒപ്പമെത്തി. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ കടന്നാക്രമണത്തില്‍ ന്യൂസിലന്‍ഡ് തകര്‍ന്നു തരിപ്പണമായി.

ഇന്ത്യയ്ക്കു വേണ്ടി റുതാജ പിസാല്‍ നാലു ഗോളുകള്‍ നേടി. ദീപിക സോറങ്ക് ഹാട്രിക് നേടി. മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും നേടി

Advertisment