ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം ഇന്ത്യക്ക്! മലേഷ്യയെ തകർത്തത് രണ്ട് ഗോളിനു പിന്നിൽനിന്ന ശേഷം; നാലാമതും കപ്പടിച്ചതോടെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായതിന്റെ റെക്കോർഡും ഇന്ത്യക്ക് സ്വന്തം

New Update
hockey win final

ചെ​ന്നൈ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോഫി ഹോക്കി കിരീടം നാലാം തവണയും സ്വന്തമാക്കി ഇന്ത്യ. ര​ണ്ട് ഗോ​ളി​ന് പി​റ​കി​ൽ പോ​യ ശേ​ഷമായിരുന്നു വാ​ശി​യോടെ തിരിച്ചെത്തി ഇന്ത്യ കപ്പടിച്ചത്. 4-3 എ​ന്ന സ്കോ​റി​നാണ് ഇന്ത്യ മ​ലേ​ഷ്യ​യെ വീ​ഴ്ത്തി​യത്. 

Advertisment

മൂന്നാം ക്വാർട്ടറിൽ ഒരു മിനിറ്റിനുള്ളിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഓരോ ഗോൾ വീതം നേടിയാണ് ഇന്ത്യയെ സമനിലയിലെത്തിച്ചത്. അവസാന ക്വാർട്ടറിൽ ആകാശ്ദീപ് സിങ്ങിന്റെ ഫീൽഡ് ഗോളോടെ ഇന്ത്യ ലീഡ് ചെയ്യുകയും കിരീടം ഉറപ്പിക്കുകയുമായിരുന്നു. ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്

ഇന്ത്യയുടെ നാലാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടമാണ് ഇത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരായതിന്റെ റെക്കോർഡ് ഇന്ത്യ സ്വന്താക്കി. മൂന്നു കിരീടവുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.

Advertisment