മസ്കത്ത്: ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം നിലനിർത്തി ഇന്ത്യ. മസ്കത്തിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാക്കിസ്താനെ 5-3ന് തകർത്താണ് ഇന്ത്യ കരീടം ചൂടിയത്.
അരജീത് സിങ് നാലും ദിൽരാജ് സിങ് ഒന്നും ഗോളുകൾ ഇന്ത്യക്കുവേണ്ടി നേടി. പാക്കിസ്താനുവേണ്ടി സുഫിയാൻ ഖാൻ രണ്ടും ഹന്നാൻ ഷാഹിദ് ഒരു ഗോളും സ്വന്തമാക്കി.
ടൂർണമെന്റിൽ ഒരുതോൽവിയുമറിയാതെയാണ് ഇന്ത്യൻ ടീം കിരീടം ചൂടിയത്. വൻ ജയങ്ങളുമായി ടൂർണമെന്റിൽ ഉജ്വല കുതിപ്പ് നടത്തിയ ഇന്ത്യക്കെതിരെ പാകിസ്താൻ ആദ്യം ഗോൾ നേടി ആധ്യപത്യം പുലർത്തി.
എന്നാൽ, മികച്ച കളി പുറത്തെടുത്ത് നിശ്ചിത ഇടവേളകളിലൂടെ ഗോൾ നേടി ശ്രജേഷിന്റെ കുട്ടികൾ കപ്പ് സ്വന്തമാക്കുകയായിരുന്നു.