ഐസിസി ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് അവസാനിപ്പിക്കണം. വിമര്‍ശനവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡി റോബര്‍ട്ട്‌സ്

പാകിസ്ഥാനിലേക്ക് യാത്ര ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തിയത്. 

New Update
icc222

സിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായതില്‍ ഐസിസിക്കെതിരെ വിമര്‍ശനവുമായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡി റോബര്‍ട്ട്‌സ്. 

Advertisment

ഐസിസി ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ ടീമുകള്‍ക്കും ഒരേ മത്സരവേദികള്‍ അനുവദിക്കണമെന്നും ആന്‍ഡി റോബര്‍ട്ട്‌സ് പറഞ്ഞു.

പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായ് സ്‌റ്റേഡിയത്തിലായിരുന്നു.

പാകിസ്ഥാനിലേക്ക് യാത്ര ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തിയത്. 

ടൂര്‍ണമെന്റില്‍ മറ്റ് ടീമുകള്‍ക്ക് പാകിസ്ഥാനിലും യുഎഇയിലും എത്തി കളിക്കേണ്ടി വന്നെങ്കിലും 19 ദിവസം നീണ്ട ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരു വേദിയിലായിരുന്നു. 

ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയത്.