New Update
/sathyam/media/media_files/PuXg6Xu8HbEVm6fIbNWJ.jpg)
ദുബായ്: ഐസിസിയുടെ ഒക്ടോബറിലെ താരത്തെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയായി. ഒറ്റ ഇന്ത്യന്‍ താരത്തിന് പോലും പട്ടികയില്‍ ഇടം നേടാനായില്ല.
Advertisment
ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നറാണ് പട്ടികയില്‍ ഇടം നേടിയ ഒരു താരം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിളങ്ങിയ പാക് താരം നോമന്‍ അലിയാണ് ചുരുക്കപ്പട്ടികയില്‍ ഇടം കണ്ടെത്തിയ മറ്റൊരു താരം.
ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദയും പട്ടികയില്‍ ഇടം നേടി. ബംഗ്ലാദേശിനെതിരെ പുറത്തെടുത്ത പ്രകടനമാണ് റബാദയ്ക്ക് അനുകൂലമായത്.