/sathyam/media/media_files/dKU3lPqxe5OUGmGMoayr.jpg)
ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി വിലക്കി. നവംബർ 10 മുതൽ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അംഗത്വം സസ്പെൻഡ് ചെയ്തെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ശ്രീലങ്കയുടെ ലോകകപ്പ് കാമ്പയിൻ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഈ തീരുമാനം.1996 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക 2023 കളിച്ച ഒമ്പത് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്.
അഴിമതി ആരോപണത്തിന്റെ ശ്രീലങ്കൻ സർക്കാർ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടിരുന്നു. 2023 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ 302 റൺസിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് കായിക മന്ത്രി റോഷൻ രണസിംഗ മുഴുവൻ ക്രിക്കറ്റ് ബോർഡിനെയും പുറത്താക്കുകയും ചെയ്തിരുന്നു.
ഐസിസി ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ തീരുമാനത്തില്‍ എത്തിയത്. ക്രിക്കറ്റ് ബോര്‍ഡ് ഐസിസി അംഗമായിരിക്കെ നിയമം ലംഘിക്കുന്നത് ഗുരുതരമായ വിഷയമാണെന്നു യോഗം വിലയിരുത്തി. ബോര്‍ഡിന്റെ ഭരണം സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി യോഗം വിലയിരുത്തി.
അതേസമയം ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി കോടതി ഇടപെട്ട് തടഞ്ഞിരുന്നു. ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പുറത്താക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബോര്‍ഡ് പുനഃസ്ഥാപിച്ചത്.
ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ കായിക മന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചു വിട്ട സര്‍ക്കാര്‍, മുന്‍ നായകന്‍ അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെയും നിയോഗിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ കോടതിയെ സമീപിക്കുകയായിരുന്നു. സില്‍വ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സര്‍ക്കാര്‍ നടപടി റദ്ദാക്കി പഴയ ബോര്‍ഡ് പുനഃസ്ഥാപിച്ചത്. ബോര്‍ഡിന്റെ പുനഃസ്ഥാപനം രണ്ടാഴ്ചയിലേക്കാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി.