/sathyam/media/media_files/le0hIVadsQADx1vrBssZ.jpg)
ഡൽഹി: ബിസിസിഐയുടെ എല്ലാ ഹോം അന്താരാഷ്ട്ര മത്സരങ്ങളുടേയും സ്പോൺസര്‍ഷിപ്പ് സ്വന്തമാക്കി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. മൂന്ന് വര്‍ഷത്തേക്കാണ് ബിസിസിഐയും ഐഡിഎഫ്സി ഫസ്റ്റും തമ്മിലുള്ള കരാർ. ഈ സഹകരത്തോടെ 235 കോടി രൂപയോളമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
2026 ഓഗസ്റ്റ് വരെയുള്ള മൂന്ന് വര്‍ഷത്തെ കാലയളവിലുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും), ബിസിസിഐ സംഘടിപ്പിക്കുന്ന ഇറാനി ട്രോഫി, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കും എല്ലാ ജൂനിയർ ക്രിക്കറ്റിനും (19 വയസ്സിന് താഴെയും 23 വയസ്സിന് താഴെയും) ഐഡിഎഫ്‌സി ഫസ്റ്റ് ടൈറ്റിൽ സ്പോൺസർ ആയിരിക്കും.
4.2 കോടി രൂപയാണ് ഒരു അന്താരാഷ്ട്ര ഹോം മത്സരത്തിനായി ബാങ്ക് ചെലവാക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തുകയായി 3.8 കോടി രൂപയെക്കാള്‍ 40 ലക്ഷം രൂപ അധികം നൽകിയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അവകാശങ്ങള്‍ കരസ്ഥമാക്കിയത്. 2.4 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാനതുക.