കാര്യവട്ടത്ത് ഇമ്രാൻ എഫക്റ്റ്; ടൂർണ്ണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമൻ

New Update
ahammed immran
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ 2-ൽ മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് തൃശൂർ ടൈറ്റൻസിന്റെ  വെടിക്കെട്ട് ബാറ്റർ അഹമ്മദ് ഇമ്രാനാണ്. കളിച്ച 5 മത്സരങ്ങളിൽ നിന്നും 3 അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെ ആകെ 347 റൺസാണ് ഈ 19 കാരൻ നേടിയത്.
Advertisment
 ഇതിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് റൺസിനാണ് ഇമ്രാന് സെഞ്ച്വറി നഷ്ടമായത്. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ക്രീസിലെത്തിയത് മുതൽ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്ന ഇമ്രാൻ , വമ്പനടികളിലൂടെ ടീം സ്കോർ അതിവേഗം ഉയർത്തുന്നതിലും കേമനാണ്.

 തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഈ 19 കാരനെ തൃശൂർ ടൈറ്റൻസ് ലേലത്തിലൂടെ തിരിച്ച് പിടിക്കാൻ കാരണം ഓൾ റൌണ്ട് മികവാണ്. കഴിഞ്ഞ സീസണിൽ ആകെ 229 റൺസാണ് ഇമ്രാൻ നേടിയത്. കേരളത്തിന്റെ അണ്ടർ- 19 ക്യാപ്റ്റൻ കൂടി ആയിരുന്നു അഹമ്മദ് ഇമ്രാൻ. സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിലെ സെഞ്ച്വറി പ്രകടനത്തിലൂടെയും ഇമ്രാൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിഭർഭക്കെതിരെയുള്ള മത്സരത്തിലൂടെയാണ് ര‍‍ഞ്ജി ട്രോഫിയിൽ ഇമ്രാൻ അരങ്ങേറ്റം കുറിച്ചത്.
Advertisment