ബംഗ്ലാദേശിനെതിരായ ടി20 പരമ്പര, ഇന്ത്യയ്ക്ക് വിജയത്തുടക്കം, ജയം ഏഴ് വിക്കറ്റിന്‌

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

New Update
ind vs ban 1 t20

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയര്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. സ്‌കോര്‍-ബംഗ്ലാദേശ്-19.5 ഓവറില്‍ 127. ഇന്ത്യ-

Advertisment

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി അര്‍ഷ്ദീപ് സിംഗ് ആഞ്ഞടിച്ചു. രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് ലിട്ടണ്‍ ദാസ് പുറത്ത്. തൊട്ടുപിന്നാലെ എട്ട് റണ്‍സെടുത്ത പര്‍വേസ് ഹൊസൈനിനെയും അര്‍ഷ്ദീപ് പുറത്താക്കി. ആകെ മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, മയങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന മയങ്ക് ഒരു മെയ്ഡനും എറിഞ്ഞു. പുറത്താകാതെ 32 പന്തില്‍ 35 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാഷാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സഞ്ജു സാംസണും, അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ഏഴ് പന്തില്‍ 16 റണ്‍സെടുത്ത അഭിഷേക് നിര്‍ഭാഗ്യകരമായ റണ്ണൗട്ടിന്റെ രൂപത്തില്‍ പുറത്തായി.

സഞ്ജു 19 പന്തില്‍ 29 റണ്‍സ്, സൂര്യകുമാര്‍ യാദവ്-14 പന്തില്‍ 29 റണ്‍സ്, നിതീഷ് കുമാര്‍ റെഡ്ഡി-15 പന്തില്‍ 16, ഹാര്‍ദ്ദിക് പാണ്ഡ്യ-16 പന്തില്‍ 39 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. നിതീഷും, ഹാര്‍ദ്ദികും പുറത്താകാതെ നിന്നു. 

Advertisment