/sathyam/media/media_files/WFxVSl4X07lnZCfkI6Lt.jpg)
ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ 86 റണ്‍സിന് ജയിച്ചു. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 221. ബംഗ്ലാദേശ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 135.
തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടു. 34 പന്തില്‍ 74 റണ്‍സ് നേടിയ നിതീഷായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാലോവര്‍ പന്തെറിഞ്ഞ താരം രണ്ട് വിക്കറ്റും വീഴ്ത്തി.
29 പന്തില്‍ 53 റണ്‍സെടുത്ത റിങ്കു സിംഗ്, 19 പന്തില്‍ 32 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും തിളങ്ങി. മലയാളി താരം സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ 10) അടക്കമുള്ള മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തി.
39 പന്തില്‍ 41 റണ്‍സെടുത്ത മഹമുദുല്ലയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നിതിഷിന് പുറമെ, വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മയങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടെടുത്തു.
പരമ്പരയിലെ ആദ്യ മത്സരവും ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. അപ്രസക്തമായ മൂന്നാം മത്സരം 12ന് നടക്കും.