പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിന് വീണ്ടും അവസരം, നിര്‍ണായകം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേതും, അവസാനത്തേതുമായ മത്സരം അല്‍പസമയത്തിനുള്ളില്‍

New Update
1 sanju samson

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേതും, അവസാനത്തേതുമായ മത്സരം അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

Advertisment

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. എങ്കിലും മൂന്നും മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരാനാകും ആതിഥേയരുടെ ശ്രമം. മറുവശത്ത്, നാണക്കേട് മറയ്ക്കാന്‍ ഒരു ജയമെങ്കിലും ബംഗ്ലാദേശിന് അനിവാര്യമാണ്.

കഴിഞ്ഞ മത്സരങ്ങളില്‍ അവസരം ലഭിക്കാത്ത രവി ബിഷ്‌ണോയ് ഇന്ന് കളിക്കും. അര്‍ഷ്ദീപ് സിംഗിന് പകരമാണ് ബിഷ്‌ണോയ് അന്തിമ ഇലവനിലെത്തിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം പുറത്തെടുക്കാനാകാത്ത മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിച്ചു. ദേശീയ ടി20 ടീമില്‍ സ്ഥിരസാന്നിധ്യമാകണമെങ്കില്‍ താരത്തിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

Advertisment