ഹൈദരാബാദില്‍ സിക്‌സര്‍ മഴ, ഇന്ത്യയുടെ ഉയര്‍ന്ന ടി20 സ്‌കോറിന് സാക്ഷ്യം വഹിച്ച് രാജീവ് ഗാന്ധി സ്‌റ്റേഡിയം, മുന്നില്‍ നിന്ന് നയിച്ച് സഞ്ജു

അന്താരാഷ്ട്ര ടി20യില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സഞ്ജു സാംസണിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകുമായിരുന്നുള്ളൂ

New Update
sanju against bangladesh

ഹൈദരാബാദ്: അന്താരാഷ്ട്ര ടി20യില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സഞ്ജു സാംസണിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകുമായിരുന്നുള്ളൂ. ഇന്നത്തെ ഒരു മോശം പ്രകടനം, ഒരു പക്ഷേ, താരത്തിന്റെ രാജ്യാന്തര ക്രിക്കറ്റിലെ ഭാവിക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമായിരുന്നുവെന്നത് നിശ്ചയം.

Advertisment

നിര്‍ണായക മത്സരത്തില്‍ സമ്മര്‍ദ്ദമേദുമില്ലാതെ ബാറ്റേന്തുന്ന സഞ്ജുവിനെയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കാണാനായത്. സഞ്ജു നയിച്ച ബാറ്റിംഗ് വെടിക്കെട്ട് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. 

20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ നേടിയത്.  അതില്‍ ഏറിയ പങ്കും സഞ്ജുവിന്റെ സംഭാവന. 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു നേടിയത്. അതും 11 ഫോറിന്റെയും എട്ട് സിക്‌സറിന്റെയും അകമ്പടിയോടെ. റിഷാദ് ഹൊസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ സഞ്ജു പായിച്ചത് അഞ്ച് സിക്‌സറുകള്‍.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മിന്നിത്തിളങ്ങി. 35 പന്തില്‍ 75 റണ്‍സാണ് സൂര്യ സ്വന്തമാക്കിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ-18 പന്തില്‍ 47, റിയാന്‍ പരാഗ് 13 പന്തില്‍ 34 എന്നിവരും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ നേടിയ 260 റണ്‍സായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ റെക്കോഡ്.

Advertisment