Advertisment

അശ്വിന് സെഞ്ചുറി, ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍

New Update
ashwin jadeja

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം മത്സരം നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 339 റണ്‍സ് എന്ന നിലയിലാണ്.

Advertisment

102 റണ്‍സ് നേടിയ രവിചന്ദ്ര അശ്വിനും, 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഇരുവരുടെയും ശക്തമായ കൂട്ടുക്കെട്ടാണ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 118 പന്തില്‍ 56 റണ്‍സ് നേടിയ യഷ്വസി ജയ്‌സ്വാളാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത മറ്റൊരു ഇന്ത്യന്‍ താരം. മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി.

രോഹിത് ശര്‍മ-7, ശുഭ്മന്‍ ഗില്‍-0, വിരാട് കോഹ്ലി-6, ഋഷഭ് പന്ത്-39, കെഎല്‍ രാഹുല്‍-16 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് നാലു വിക്കറ്റും, നഹിദ് റാണയും, മെഹിദി ഹസന്‍ മിറാസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment