New Update
/sathyam/media/media_files/my2sNKAqvFvS5aUI0WZB.jpg)
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയത്തിന് അരികില്‍. 515 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന നിലയിലാണ്. 51 റണ്‍സുമായി ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും, അഞ്ച് റണ്‍സുമായി ഷാക്കിബ് അല്‍ ഹസനുമാണ് ക്രീസില്‍.
Advertisment
സക്കിര്‍ ഹസന്‍-33, ഷദ്മന്‍ ഇസ്ലാം-35, മൊമിനുള്‍ ഹഖ്-13, മുഷ്ഫിഖുര്‍ റഹീം-13 എന്നിവര്‍ പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. സെഞ്ചുറി നേടിയ ശുഭ്മന്‍ ഗില്‍-119, ഋഷഭ് പന്ത്-109 എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്.