മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഷഭ് പന്ത് ആദ്യമായി തിരിച്ചെത്തുന്ന അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണ് ഇത്. പരിക്കിന് ശേഷം താരം ടി20, ഏകദിന മത്സരങ്ങളില്‍ കളിച്ചിരുന്നു. നിലവില്‍ ദുലീപ് ട്രോഫിയിലും പന്ത് കളിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, ആർ അശ്വിൻ, ആർ ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.