New Update
/sathyam/media/media_files/v9e0Ubt34V2UGJzUnynX.jpg)
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, രവീന്ദ്ര ജഡേജയും സെഞ്ചുറി നേടി. രോഹിത് 196 പന്തില്‍ 131 റണ്‍സെടുത്തു. 212 പന്തില്‍ 110 റണ്‍സുമായി ജഡേജയും, 10 പന്തില്‍ ഒരു റണ്‍സുമായി കുല്‍ദീപുമാണ് ക്രീസില്‍.
Advertisment
അരങ്ങേറ്റ മത്സരം കളിക്കുന്ന സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 62 റണ്‍സെടുത്തു. പൂജ്യത്തിന് പുറത്തായ ശുഭ്മന്‍ ഗില്‍, 10 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാള്‍, അഞ്ച് റണ്‍സെടുത്ത രജത് പടിദാര്‍ എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും, ടോം ഹാര്‍ട്ട്‌ലി ഒരു വിക്കറ്റും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us