തുടക്കം ഗംഭീരം; അഞ്ചാം ടെസ്റ്റിലും ഇന്ത്യന്‍ ആധിപത്യം, ഇംഗ്ലണ്ടിന് തകര്‍ച്ച

നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 218 റണ്‍സിന് പുറത്തായിരുന്നു. 108 പന്തില്‍ 79 റണ്‍സെടുത്ത സാക്ക് ക്രൗലിയാണ് ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
rohit sharma shubman gill

ധര്‍മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. 83 പന്തില്‍ 52 റണ്‍സുമായി രോഹിത് ശര്‍മയും, 39 പന്തില്‍ 26 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍. യശ്വസി ജയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. ഷോയബ് ബാഷിറിനാണ് വിക്കറ്റ്.

Advertisment

നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 218 റണ്‍സിന് പുറത്തായിരുന്നു. 108 പന്തില്‍ 79 റണ്‍സെടുത്ത സാക്ക് ക്രൗലിയാണ് ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും, രവിചന്ദ്രന്‍ അശ്വിന്‍ നാലു വിക്കറ്റും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

Advertisment