അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിയര്‍ക്കും; ഇന്ത്യക്ക് മികച്ച ലീഡ്; രോഹിതിനും ഗില്ലിനും സെഞ്ച്വറി; അരങ്ങേറ്റത്തില്‍ മിന്നിച്ച് മലയാളിതാരം ദേവ്ദത്ത് പടിക്കല്‍

രോഹിത് ശര്‍മ (103), ശുഭ്മന്‍ ഗില്‍ (110), അരങ്ങേറ്റ മത്സരം കളിക്കുന്ന മലയാളിതാരം ദേവ്ദത്ത് പടിക്കല്‍ (65), യശ്വസി ജയ്‌സ്വാള്‍ (57), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങി

New Update
kuldeep yadav jasprit bumrah

ധര്‍മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് 255 റണ്‍സിന്റെ ലീഡ്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 27 റണ്‍സുമായി കുല്‍ദീപ് യാദവും, 19 റണ്‍സുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍.

Advertisment

രോഹിത് ശര്‍മ (103), ശുഭ്മന്‍ ഗില്‍ (110), അരങ്ങേറ്റ മത്സരം കളിക്കുന്ന മലയാളിതാരം ദേവ്ദത്ത് പടിക്കല്‍ (65), യശ്വസി ജയ്‌സ്വാള്‍ (57), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിനുവേണ്ടി ഷൊയബ് ബാഷിര്‍ നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്തായിരുന്നു.

Advertisment