അതിവേഗം സെഞ്ചുറിയുമായി ബെന്‍ ഡക്കറ്റ്; രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ച് ഇംഗ്ലണ്ട്‌

ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 445 റണ്‍സിന് പുറത്തായിരുന്നു. 196 പന്തില്‍ 131 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജൂറല്‍ (46) എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

New Update
ind vs eng rajkot test

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയില്‍. 118 പന്തില്‍ 133 റണ്‍സുമായി ബെന്‍ ഡക്കറ്റും, 13 പന്തില്‍ ഒമ്പത് റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സാക്ക് ക്രൗലി, 39 റണ്‍സുമായി ഒലി പോപ്പ് എന്നിവര്‍ പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിനും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 445 റണ്‍സിന് പുറത്തായിരുന്നു. 196 പന്തില്‍ 131 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജൂറല്‍ (46) എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക്ക് വുഡ് നാലു വിക്കറ്റ് വീഴ്ത്തി.

Advertisment