New Update
/sathyam/media/media_files/2024/10/19/nF6X0u5WKPz16GYv5hRs.jpg)
ബെംഗളൂരു: ചിന്നസ്വാമി ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് 107 റണ്‍സ്. കനത്ത മഴ മൂലം നാലാം ദിനം അവസാന നിമിഷം മത്സരം തടസപ്പെട്ടു.
Advertisment
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 462 റണ്‍സിന് പുറത്തായിരുന്നു. 195 പന്തില്‍ 150 റണ്‍സ് നേടിയ സര്‍ഫറാസ് ഖാന്‍, 105 പന്തില്‍ 99 റണ്‍സ് നേടിയ ഋഷഭ് പന്ത്, 102 പന്തില്‍ 70 റണ്‍സ് നേടിയ വിരാട് കോഹ്ലി, 63 പന്തില്‍ 52 റണ്‍സ് നേടിയ രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ കുറഞ്ഞ സ്‌കോറിന് പുറത്തായത് രണ്ടാം ഇന്നിംഗ്‌സില്‍ കീവിസിന് വളരെ കുറഞ്ഞ വിജയലക്ഷ്യം സമ്മാനിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 46 റണ്‍സിന് പുറത്തായിരുന്നു. 402 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് നേടിയത്.