വീണ്ടും നിരാശപ്പെടുത്തി രോഹിതും കോഹ്ലിയും, ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86 എന്ന നിലയില്‍

New Update
ind vs nz test 3

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86 എന്ന നിലയില്‍. 31 റണ്‍സുമായി ശുഭ്മന്‍ ഗില്ലും, ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.

Advertisment

യഷ്വസി ജയ്‌സ്വാള്‍-30, രോഹിത് ശര്‍മ-18, മുഹമ്മദ് സിറാജ്-0, വിരാട് കോഹ്ലി-4 എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സീനിയര്‍ താരങ്ങളായ രോഹിതും, കോഹ്ലിയും തുടരെ തുടരെ നിരാശപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ന്യൂസിലന്‍ഡിനു വേണ്ടി അജാസ് പട്ടേല്‍ രണ്ടും, മാറ്റ് ഹെന്റി ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ, നാലു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍, ഒരു വിക്കറ്റെടുത്ത ആകാശ് ദീപ് എന്നിവര്‍ തിളങ്ങി. 82 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 71 റണ്‍സെടുത്ത വില്‍ യങ് എന്നിവര്‍ കീവിസിനുവേണ്ടി പൊരുതി.

Advertisment