New Update
/sathyam/media/media_files/2024/11/02/0igFsZFDWFTuF8LsSlZV.jpg)
മുംബൈ: വാങ്കഡെ ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ കീവിസിന് അടിതെറ്റി.
Advertisment
നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും, മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനും വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കി. 51 റണ്‍സെടുത്ത വില്‍ യങിന് മാത്രമാണ് കീവിസ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്.
നിലവില്‍ 143 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡിനുള്ളത്. അവശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി എത്രയും വേഗം വീഴ്ത്തി പരമ്പരയിലെ ആശ്വാസജയം കണ്ടെത്താനാകും മൂന്നാം ദിനം ഇന്ത്യയുടെ ശ്രമം. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 263നും, ന്യൂസിലന്‍ഡ് 235നും പുറത്തായിരുന്നു.