ആവേശപ്പോരാട്ടത്തില്‍ പ്രോട്ടീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ, പരമ്പരയില്‍ മുന്നില്‍

വിജയം അനായാസമെന്ന് തോന്നിച്ചിടത്ത്, മാര്‍ക്കോ ജാന്‍സെന്‍ ഒന്ന് ഞെട്ടിച്ചെങ്കിലും, അവസാനം പ്രോട്ടീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ

New Update
ind vs sa 3

സെഞ്ചൂറിയന്‍: വിജയം അനായാസമെന്ന് തോന്നിച്ചിടത്ത്, മാര്‍ക്കോ ജാന്‍സെന്‍ ഒന്ന് ഞെട്ടിച്ചെങ്കിലും, അവസാനം പ്രോട്ടീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നേടിയത് 208 റണ്‍സ്. ഈ വിജത്തോടെ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി.

Advertisment

ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റര്‍മാര്‍ ഇന്ത്യയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തിയില്ലെങ്കിലും, 'ഔട്ട് ഓഫ് സിലബസ്' പ്രകടനമാണ് ജാന്‍സെന്‍ കാഴ്ചവച്ചത്. 17 പന്തില്‍ താരം നേടിയത് 54 റണ്‍സ്. ഒടുവില്‍ ജാന്‍സണെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു.

22 പന്തില്‍ 41 റണ്‍സ് നേടിയ ഹെയിന്റിച്ച് ക്ലാസനാണ് ശ്രദ്ധേയമായ ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം. മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണിനെ പൂജ്യത്തിന് പുറത്താക്കി ജാന്‍സന്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു. ടി20യിലെ ആദ്യ സെഞ്ചുറി നേടിയ തിലക് വര്‍മയും (പുറത്താകാതെ 56 പന്തില്‍ 107), ഫോമിലേക്ക് തിരികെയെത്തിയ അഭിഷേക് ശര്‍മയും (25 പന്തില്‍ 50) ഇന്ത്യന്‍ ബാറ്റിംഗിന് ജീവനേകി. 

Advertisment