/sathyam/media/media_files/lBToVVkbHGrZQQVEeR92.jpg)
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം സമനിലയില്‍ കലാശിച്ചു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230ന് പുറത്തായി.
പുറത്താകാതെ 65 പന്തില്‍ 67 റണ്‍സെടുത്ത ദുനിത് വെല്ലലാഗെയുടെയും, 75 പന്തില്‍ 56 റണ്‍സെടുത്ത പഥും നിസങ്കയുടെയും പ്രകടനം ശ്രീലങ്കയുടെ ബാറ്റിംഗില്‍ നിര്‍ണായകമായി. ഇന്ത്യയ്ക്ക് വേണ്ടി അക്‌സര്‍ പട്ടേലും, അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
47 പന്തില്‍ 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (57 പന്തില്‍ 33), കെഎല്‍ രാഹുല്‍ (43 പന്തില്‍ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ചരിത് അസലങ്കയും, വനിന്ദു ഹസരങ്കയും മൂന്ന് വിക്കറ്റ് വീതവും, ദുനിത് വെല്ലലഗെ രണ്ട് വിക്കറ്റും വീഴ്ത്തി.