കാന്‍ഡി: മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 43 റണ്‍സ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 213 റണ്‍സെടുത്തു. ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് പുറത്തായി.
26 പന്തില്‍ 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യഷ്വസി ജയ്‌സ്വാള്‍-21 പന്തില്‍ 40, ശുഭ്മാന്‍ ഗില്‍-16 പന്തില്‍ 34, ഋഷഭ് പന്ത്-33 പന്തില്‍ 49 എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കു വേണ്ടി മഥീഷ പതിരന നാലു വിക്കറ്റ് പിഴുതു.
ഓപ്പണര്‍മാരായ പഥും നിസങ്കയും (48 പന്തില്‍ 79), കുശാല്‍ മെന്‍ഡിസും (27 പന്തില്‍ 45) മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മറ്റ് ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ നിറം മങ്ങി. ഇന്ത്യയ്ക്കു വേണ്ടി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റും, അര്‍ഷ്ദീപ് സിംഗും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, മുഹമ്മദ് സിറാജും, രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.