/sathyam/media/media_files/7enYZiUSd6vXWRpyZ2bQ.jpg)
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ്. ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് പുറത്തായി.
ആറു വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെഴ്‌സെയും, മൂന്ന് വിക്കറ്റെടുത്ത ചരിത് അസലങ്കയുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (44 പന്തില്‍ 64), ശുഭ്മന്‍ ഗില്ലും (44 പന്തില്‍ 35) ഓപ്പണിംഗ് വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. 13.3 ഓവറില്‍ 97 റണ്‍സില്‍ എത്തിയപ്പോഴാണ് രോഹിത് ശര്‍മ ഔട്ടാകുന്നത്. പിന്നീട് വന്ന ബാറ്റര്‍മാരില്‍ തിളങ്ങിയത് അകസര്‍ പട്ടേല്‍ മാത്രം. താരം 44 പന്തില്‍ 44 റണ്‍സെടുത്തു.
44 പന്തില്‍ 40 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ്, 62 പന്തില്‍ 40 റണ്‍സെടുത്ത ആവിഷ്‌ക ഫെര്‍ണാണ്ടോ, 35 പന്തില്‍ 39 എടുത്ത ദുനിത് വെല്ലലാഗെ തുടങ്ങിയവരുടെ ബാറ്റിംഗാണ് ശ്രീലങ്കയ്ക്ക് തുണയായത്. ഇന്ത്യയ്ക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴുത്തി.