കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഇടം നേടി. ഖലീല്‍ അഹമ്മദ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ഇന്നും അവസരമില്ല.
ഇന്ത്യന്‍ ടീം: യഷ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ശ്രീലങ്കയും ഇന്ന് ഇറങ്ങുന്നത്. ദില്‍ഷന്‍ മധുശങ്കയ്ക്ക് പകരം ആര്‍. മെന്‍ഡിസ് ഇന്ന് കളിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. മഴ മൂലം അരമണിക്കൂറോളം താമസിച്ചാണ് കളി ആരംഭിക്കുന്നത്.