കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ ജയിച്ചു. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് ആതിഥേയര്‍ഡ നേടിയത്. മഴമൂലം ഇന്ത്യയുടെ വിജയലക്ഷ്യം ഏഴോവറില്‍ 78 ആയി പുനക്രമീകരിച്ചിരുന്നു. 6.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
യഷ്വസി ജയ്‌സ്വാള്‍-15 പന്തില്‍ 30, സൂര്യകുമാര്‍ യാദവ്-12 പന്തില്‍ 26, ഹാര്‍ദ്ദിക് പാണ്ഡ്യ-9 പന്തില്‍ 22 നോട്ടൗട്ട് എന്നിവരുടെ ബാറ്റിംഗ് ഇന്ത്യയുടെ ജയം അനായാസമാക്കി. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരക്കാരനായി ടീമിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. താരം ഗോള്‍ഡന്‍ ഡക്കായി. മഹീഷ് തീക്ഷണയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
34 പന്തില്‍ 53 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കു വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റും, അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച നടക്കും.