Advertisment

അഭിഷേകിന് സെഞ്ചുറിയഭിഷേകം; ഇന്ത്യയ്ക്ക് വിജയാഭിഷേകം; സിംബാബ്‌വെ തകര്‍ന്നടിഞ്ഞു

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ക്ഷീണം ഇന്ത്യ രണ്ടാം മത്സരത്തില്‍ തീര്‍ത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ജയം 100 റണ്‍സിന്

New Update
abhishek Sharma

ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ക്ഷീണം ഇന്ത്യ രണ്ടാം മത്സരത്തില്‍ തീര്‍ത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ജയം 100 റണ്‍സിന്. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ രണ്ട് വിക്കറ്റിന് 234. സിംബാബ്‌വെ-18.4 ഓവറില്‍ 134ന് പുറത്ത്.

Advertisment

അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് പ്രകടനത്തിന് തിരി കൊളുത്തി. 47 പന്തില്‍ 100 അടിച്ചാണ് താരം പുറത്തായത്. എട്ട് സിക്‌സറും, ഏഴു ഫോറും അഭിഷേക് പായിച്ചു. ഓപ്പണറും ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ (നാല് പന്തില്‍ രണ്ട്) ഇന്ത്യയ്ക്ക് തുടക്കത്തില്‍ നഷ്ടമായി.

റുതുരാജ് ഗെയ്ക്വാദ്-പുറത്താകാതെ 47 പന്തില്‍ 77, റിങ്കു സിംഗ്-പുറത്താകാതെ 22 പന്തില്‍ 48 എന്നിവരും തിളങ്ങി. സിംബാബ്‌വെയ്ക്കു വേണ്ടി ബ്ലെസിംഗ് മുസറബാനിയും, വെലിങ്ടണ്‍ മസകാസ്ഡയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

39 പന്തില്‍ 43 റണ്‍സെടുത്ത വെസ്ലി മധെവെരെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 33 റണ്‍സെടുത്ത ലൂക്ക് ജോങ്വെ, ഒമ്പത് പന്തില്‍ 26 റണ്‍സെടുത്ത ബ്രയാന്‍ ബന്നറ്റ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സിംബാബ്‌വെ ബാറ്റര്‍മാരില്‍ എട്ടു പേരും ഒരക്കത്തിനാണ് പുറത്തായത്. 

ഇന്ത്യയ്ക്കു വേണ്ടി മുകേഷ് കുമാറും, ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീതവും, രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Advertisment