Advertisment

പുതുമുഖ പരീക്ഷണം പാളി; അരങ്ങേറ്റക്കാര്‍ നിരാശപ്പെടുത്തി; സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

പുതുമുഖങ്ങളെ വെച്ചുള്ള ഇന്ത്യന്‍ പരീക്ഷണം പാളി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

New Update
ind vs zim 1 t20

ഹരാരെ: പുതുമുഖങ്ങളെ വെച്ചുള്ള ഇന്ത്യന്‍ പരീക്ഷണം പാളി. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഇന്ത്യയ്ക്കായി ടി20യില്‍ മൂന്ന് താരങ്ങളാണ് ഇന്ന് അരങ്ങേറിയത്. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍ എന്നിവര്‍. മൂവരും നിരാശപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 115 റണ്‍സെടുത്തു. ഇന്ത്യ 19.5 ഓവറില്‍ 102ന് പുറത്തായി.

Advertisment

നാല് വിക്കറ്റെടുത്ത രവി ബിഷ്‌ണോയ്, രണ്ട് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരുടെ ബൗളിംഗ് പ്രകടനം ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഒരു സിംബാബ്‌വെ ബാറ്റര്‍ക്ക് പോലും സാധിച്ചില്ല. 

29 റണ്‍സെടുത്ത ക്ലൈവ് മഡാന്‍ഡെയാണ് ടോപ് സ്‌കോറര്‍. 23 റണ്‍സെടുത്ത ഡിയോണ്‍ മയേഴ്‌സ്, 22 റണ്‍സെടുത്ത ബ്രയാന്‍ ബെന്നെറ്റ്, 21 റണ്‍സെടുത്ത വെസ്ലി മധെവെര എന്നിവര്‍ ഭേദപ്പെട്ട സംഭാവന നല്‍കി. 

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പൂജ്യത്തിന് പുറത്താക്കി സിംബാബ്‌വെ തുടക്കത്തില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചു. മറ്റ് അരങ്ങേറ്റക്കാരായ റിയാന്‍ പരാഗ്-2, ധ്രുവ് ജൂറല്‍-6 എന്നിവരും നിരാശപ്പെടുത്തി. റുതുരാജ് ഗെയ്ക്വാദ്-7, റിങ്കു സിംഗ്-0 എന്നീ ബാറ്റര്‍മാരും നിറം മങ്ങി. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഗില്ലിന് പുറമെ 34 പന്തില്‍ 27 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍, 12 പന്തില്‍ 16 റണ്‍സെടുത്ത ആവേശ് ഖാന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

Advertisment