അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍: ന്യൂസിലന്‍ഡ്-49.5 ഓവറില്‍ 232. ഇന്ത്യ-44.2 ഓവറില്‍ നാല് വിക്കറ്റിന് 236.
തകര്‍പ്പന്‍ സെഞ്ചുറിയുമായി ഫോമിലേക്ക് തിരികെയെത്തിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും, പുറത്താകാതെ 59 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഇന്ത്യന്‍ വിജയം അനായാസമാക്കി. ഷഫലി വര്‍മ-12, യാസ്തിക ഭാട്ടിയ-35, ജെമിമ റോഡ്രിഗസ്-22 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
96 പന്തില്‍ 86 റണ്‍സ് നേടിയ ബ്രൂക്ക് ഹലിഡേയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി.