ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 പരമ്പരക്ക് നാളെ മുതല്‍ തുടക്കമാവും

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 പരമ്പരക്ക് നാളെ മുതല്‍ തുടക്കമാവും. പരമ്പരയുടെ ആദ്യ കളികള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുക. 

New Update
india eglend

ന്യൂഡല്‍ഹി:  ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 പരമ്പരക്ക് നാളെ മുതല്‍ തുടക്കമാവും. പരമ്പരയുടെ ആദ്യ കളികള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുക. 

Advertisment

ഇന്ത്യ നിലവില്‍ ട്വന്റി20 ലോകകപ്പ് ജേതാക്കളാണ്. ലോകകപ്പിനുശേഷം 11 മത്സരങ്ങളിലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്തത്. അതില്‍ ഏഴിലും സ്‌കോര്‍ 200 കടന്നു.


 297, 283 എന്നിങ്ങനെയായിരുന്നു ഉയര്‍ന്ന സ്‌കോറുകള്‍. ഒരുതവണ 11.5 ഓവറില്‍ 132 റണ്ണടിച്ചാണ് ജയംകുറിച്ചത്. പിന്നീടൊരിക്കല്‍ 15.2 ഓവറില്‍ 156 റണ്ണടിച്ച് ജയം നേടി.


കോച്ചായ ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഖ്യം ട്വന്റി20യില്‍ ഇന്ത്യന്‍ ടീമിന് പുത്തനുണര്‍വാണ് നല്‍കിയത്. സൂര്യകുമാര്‍ ക്യാപ്റ്റനായും ബാറ്ററായും ഒരുപോലെ തിളങ്ങും. 

സഞ്ജു സാംസണും മുഹമ്മദ് ഷമിയുമാണ് പരമ്പരയിലെ ശ്രദ്ധിക്കേണ്ട കളിക്കാര്‍.


2023ലെ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ് ഷമി രാജ്യാന്തര കളത്തിലെത്തുന്നത്. അതേസമയം അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നീ ബാറ്റര്‍മാരുടെ അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര.


 ഇന്ത്യന്‍ടീം: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, നിതിഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.

Advertisment