പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പെര്‍ത്തില്‍ 'രഹസ്യ' പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് ഇന്ത്യന്‍ ടീം. പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ടിലാണ് പരിശീലനം.
പുറത്തു നിന്നുള്ളവര്‍ക്ക് പരിശീലനം കാണാന്‍ അനുമതിയില്ല. ജീവനക്കാരുടെയടക്കം ഫോണ്‍ ഉപയോഗത്തിന് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ നടന്ന പരമ്പര അടിയറവ് വച്ച ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയക്കെതിരായ പരമ്പര അതിനിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം എളുപ്പമാകണമെങ്കില്‍ പരമ്പരയിലെ നാലു മത്സരങ്ങളെങ്കിലും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്.