മുംബൈ: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവരും ടീമിലുണ്ട്.
സ്‌ക്വാഡ്: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ചേത്രി, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, ദയാലൻ ഹേമലത, ആശാ ശോഭന , രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.
ട്രാവലിംഗ് റിസർവ്: ശ്വേത സെഹ്‌രാവത്, സൈക ഇഷാക്ക്, തനൂജ കൻവർ, മേഘ്‌ന സിംഗ്
ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ജൂലൈ 19ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് മത്സരങ്ങളില്‍ 21ന് യുഎഇയെയും, 23ന് നേപ്പാളിനെയും ഇന്ത്യ നേരിടും. എല്ലാ മത്സരങ്ങളും ശ്രീലങ്കയിലെ രംഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.